നെടുങ്ങാട് : കൊവിസ് 19 വൈറസ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ തടസം നിൽക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ എല്ലാ സ്റ്റേഷനുകളിലെയും എസ്.എച്ച്.ഓമാർക്ക് കർശന നിർദേശം നൽകിയതായി നെടുമങ്ങാട് ഡിവൈ.എസ്.പി അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതിന് 8,017 കേസും മാസ്ക് ഉപയോഗിക്കാത്തതിനു 4,406 കേസും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.