ദുബായ്։ കൊവിഡ് വാക്സിൻ യു.എ.യിൽ പരീക്ഷിക്കാനൊരുങ്ങി ചൈനീസ് കമ്പനി. ചൈനീസ് തലസ്ഥാനമായ ബീജിംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചൈന നാഷണൽ ബയോടെക്കിനാണ് യു.എ.ഇ സർക്കാർ മനുഷ്യരിൽ വാക്സിൻ പരീക്ഷിക്കാൻ അനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണമാണിത്.
അബുദാബി കേന്ദ്രീകരിച്ചുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനിയായ ജി 42യ്ക്കും പരീക്ഷണത്തിൽ പങ്കാളിത്തമുണ്ട്. ഇവരുമായി സഹകരിച്ച് പരീക്ഷണങ്ങളും വാക്സിന്റെ പ്രദേശിക നിർമ്മാണവും നടത്തും. അതേസമയം, എത്ര പേരിലാണ് പരിശോധന നടത്തുന്നതെന്നത് അടക്കം ഇതിന്റെ മറ്റ് വിശദാംശങ്ങൾ കമ്പനി പുറത്തുവിടാൻ തയ്യാറായിട്ടില്ല.
യു.എ.ഇയിൽ ദിവസേന നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 45,000 പേർ ചികിത്സയിലാണ്. 305 പേർ മരിച്ചു.