ശ്രീനഗർ: ഒരാഴ്ചയിലേറെയായി കാണാതിരുന്ന ശ്രീനഗറിലെ ഗവേഷണ വിദ്യാർത്ഥിയായ ഹിലാൽ അഹ്മദ് ദാർ ഭീകരവാദ സംഘടനയായ ഹിസ്‌ബുൾ മുജാഹിദ്ദീനിൽ ചേർന്നതായി ജമ്മു കാശ്‌മീർ പൊലീസ് വെളിപ്പെടുത്തി. ജൂൺ 13ന് മൂന്ന് ചങ്ങാതിമാർക്കൊപ്പം നരനാഗ് മേഖലയിലെ ഉയർന്നപ്രദേശത്തിൽ ട്രെക്കിങ്ങിന് പോയതായിരുന്നു ഹിലാൽ. കൂട്ടുകാർ മടങ്ങിയെത്തിയെങ്കിലും ഇയാൾ മാത്രം മടങ്ങിവന്നിരുന്നില്ല. അന്നുമുതൽ ഹിലാലിന് വേണ്ടിയുളള അന്വേഷണത്തിലായിരുന്നു കുടുംബാംഗങ്ങൾ.
സർക്കാരിനോട് കുടുംബാംഗങ്ങൾ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹിലാലിന് ഹിസ്ബുൾ അംഗങ്ങളായ പലരുമായും ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. ഇയാളുടെ കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് തിരികെ കൊണ്ടുവരാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.