തീയതി നീട്ടി
പൊലീസ് വകുപ്പിൽ (കേരള പൊലീസ് സബോർഡിനേറ്റ് സർവീസസ്) പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള പ്രത്യേക നിയമനത്തിനായി കാറ്റഗറി നമ്പർ 8/2020, 9/2020 പ്രകാരം വിജ്ഞാപനം ചെയ്ത വുമൺ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി ജൂലായ് 15 വരെ നീട്ടി.
പ്രമാണങ്ങൾ അപ്ലോഡ് ചെയ്യാം
ലോക് ഡൗൺ നിർദ്ദേശങ്ങൾ കാരണം വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിച്ചവർക്ക് യോഗ്യത തെളിയിക്കുന്നതിനുളള പ്രമാണങ്ങൾ നിശ്ചിത തീയതിക്കകം പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത് പരിഗണിച്ച് ലോക്ഡൗൺ ആരംഭിച്ച മാർച്ച് 24 മുതൽ അപ്ലോഡു ചെയ്യുന്നതിന് അവസാന തീയതി നിശ്ചയിച്ചു നൽകിയ എല്ലാ തസ്തികകളുടെയും കാലാവധി ജൂലായ് 15 വരെ നീട്ടി.