cm

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 152 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. ഒരു ദിവസം 150 കടക്കുന്നത് ഇതാദ്യമാണ് . രോഗികളിൽ 98 പേർ വിദേശത്തുനിന്നും 46 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ എട്ടുപേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 81 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ കണക്ക് . മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: ഡല്‍ഹി-15, പശ്ചിമ ബംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്‌നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1 എന്നിങ്ങനെയാണ്.

രോഗമുക്തരായവർ‍: കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടുക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10.

ഇന്ന് 4,941 സാമ്പിള്‍ പരിശോധിച്ചു. 3603 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 1,691 പേരാണ്. 1,54,759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 288 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4,005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 39,113 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.