ന്യൂഡൽഹി: ഒത്തൊരുമിച്ചുളള പരിശ്രമങ്ങൾ ആപത്തിൽ നിന്നും രക്ഷിക്കും എന്നുളള പാഠം നമുക്ക് മനസ്സിലാക്കി തരികയാണ് അമേരിക്കയിൽ കാണപ്പെടുന്ന സ്‌കങ്ക് എന്ന ജീവി. സാധാരണ ആപത്തിൽ പെടുമ്പോൾ നാറ്റമുളള സ്രവം പുറപ്പെടുവിച്ച് രക്ഷപ്പെടുന്നതിൽ മിടുക്കരാണിവർ. റോഡ് മറികടന്ന് എത്തിയ സ്‌കങ്ക് കൂട്ടത്തിൽ നിന്നും ചെറിയവയായ രണ്ടുപേർക്ക് മുകളിലേക്ക് കയറാനായില്ല. ഇവരെ പിടിച്ച് കയറ്റുകയാണ് മറ്റുളളവർ ചെയ്‌തത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ ഷെയർ ചെയ്ത 29 സെക്കന്റ് നീണ്ടുനിൽക്കുന്ന ഒരു വീഡിയോയിലാണ് ഈ കാഴ്ചയുളളത്. പതിനായിരത്തിനടുത്ത് പേർ കണ്ട വീഡിയോ ഇതിനകം ട്വിറ്ററിൽ വൈറലായി.
വീഡിയോ ഇവിടെ കാണാം.
Talent wins games,
But team work wins championships🙏
See amazing team work in nature..... pic.twitter.com/fBp6fshaEh— Susanta Nanda (@susantananda3) June 23, 2020