സംഘർഷ മേഖലയിൽ നിന്ന് സേനയെ പിൻവലിക്കാൻ ധാരണയായെങ്കിലും തർക്കം ചോരയിൽ മുക്കിയ ഗാൽവൻ താഴ്‌വരയിൽ ചൈന വമ്പൻ സൈനിക സന്നാഹങ്ങൾ ഒരുക്കുന്നതിന്റെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു. സേനാപിന്മാറ്റത്തിന് ധാരണയായ ചർച്ച നടന്ന 22ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളിൽ ചൈനയുടെ പുതിയ സന്നാഹങ്ങൾ വ്യക്തമായി കാണാം. ചൈനീസ് പട്ടാളം കൊണ്ടുവന്ന മണ്ണുമാന്തികളും ബുൾഡോസറും പ്രീഫാബ്രിക്കേറ്റഡ് ഷെഡ്ഡുകളും ഗാൽവൻ നദിയുടെ തീരത്ത് നിരന്നു കിടക്കുണ്ട്. റോഡ് നിർമ്മാണതിനുള്ള യന്ത്രങ്ങളും ടാർ ട്രക്കുകളും ചൈന എത്തിച്ചിട്ടുണ്ട്. തർക്കപ്രദേശമായ പെട്രോൾ പോയിന്റ് 14ന് സമീപമാണിത്. നദിയുടെ ഇരുവശത്തുമായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യവും നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷ മേഖലയിൽ നിന്ന് 500 മീറ്റർ അകലെയായി ഇന്ത്യൻ ടെന്റുകൾ. ചൈനീസ് ടെന്റുകൾ വിസ്തൃതമായ ഒരു പ്രദേശത്താണ്.