bailey-bridge

ഡെറാഡൂൺ: അമിത ഭാരമുള്ള ട്രക്ക് കയറ്റിക്കൊണ്ട് പോയതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ബെയ്ലി പാലം തകർന്നു വീണു. ഇന്ത്യ- ചൈന അതിർത്തിയിൽ നിന്ന് 50 കിമീ അകലെയുള്ള ബെയ്ലി പാലമാണ് തകർന്നത്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും മെഷീൻ ഓപ്പറേറ്ററിനും പരിക്കേറ്റു. 40 അടി നീളമുള്ള ഈ പാലം

2009ലാണ് നിർമ്മിച്ചത്. പാലത്തിന് 18 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ, മെഷീനിന്റെയും ട്രക്കിന്റെയും ഭാരം 26 ടൺ ആയിരുന്നു. ട്രക്കിന്റെ അമിതഭാരമാണ് അപകടത്തിലേക്ക് നയിച്ചത്.

ട്രക്ക് ഡ്രൈവർക്കെതിരെ നിയമ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു പാലത്തിന്റെ നിർമ്മാണത്തിന് കുറഞ്ഞത് 15 ദിവസമെങ്കിലും എടുക്കുമെന്ന് അധികൃതർ പറഞ്ഞു.