up-gov

ലക്‌നൗ: ചൈനീസ് നിർമ്മിത വൈദ്യുത മീറ്ററുകൾ യു.പി സർക്കാർ നിരോധിച്ചു. ഉപഭോഗത്തിൽ മാറ്റമില്ലാതിരുന്നിട്ടും മീറ്റർ റീഡിംഗിൽ അധിക ചാർജ് വന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടനീളം ചൈനീസ് മീറ്ററുകൾ സ്ഥാപിക്കുന്നത് നിരോധിച്ചതായി വൈദ്യുതി വകുപ്പ് വക്താവ് വ്യക്തമാക്കി. ചൈനീസ് മീറ്ററുകളുടെയും ഉപകരണങ്ങളുടെയും ഓർഡറുകളെക്കുറിച്ചും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചൈനീസ് നിർമ്മിത ഉപകരണങ്ങൾക്കായി നടത്തിയ കരാറുകളുടെ വിശദാംശങ്ങൾ തേടിയതായും അദ്ദേഹം വ്യക്തമാക്കി.

യു.പി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ഓൾ ഇന്ത്യ പവർ എൻജിനീയേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ശൈലേന്ദ്ര ദുബെ പറഞ്ഞു. വില കുറവായതിനാൽ വൈദ്യുത നിലയങ്ങളിലെ പല ഉപകരണങ്ങളും ചൈനയിൽ നിന്നാണ് വാങ്ങുന്നത്. എന്നാൽ ഇവയ്ക്ക് ഗുണമേന്മ കുറവാണ്.

വൈദ്യുത നിലയങ്ങളിലേക്കുള്ള ഉപകരണങ്ങൾ പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽസ്‌ ലിമിറ്റഡിൽ നിന്ന് വാങ്ങണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. - ദുബെ പറഞ്ഞു.