ലോസാഞ്ചലസ്: അമേരിക്കൻ പോൺ സ്‌റ്റാർ റോൺ ജെറെമിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതികൾ രംഗത്ത്. മൂന്നു യുവതികളെ ജെറെമി ബലാത്സംഗം ചെയ്‌തുവെന്നും നാലാമത് ഒരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ലോസാഞ്ചലസ് പൊലീസ് താരത്തെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
2017 -2019 കാലഘട്ടത്തിലാണ് ബലാത്സംഗം നടന്നത്. മുൻകാലങ്ങളിലും സമാനമായ പരാതികൾ ജെറെമിക്കെതിരെ ഉയർന്നിരുന്നതിനാൽ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ ഇയാളെ പങ്കെടുപ്പിച്ചിരുന്നില്ല. തന്റെ കക്ഷിക്കുനേരെ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾ അതിശയകരമാണെന്ന് താരത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
' ജെറെമി ഒരു ബലാത്സംഗ വീരനല്ല. 40 വർഷത്തോളം അദ്ദേഹം പോൺ സിനിമയിൽ അഭിനയിച്ചു. ചുരുങ്ങിയത് 4000 യുവതികളുമായെങ്കിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ ബന്ധപ്പെട്ടിട്ടുണ്ടാകും. അവരിൽ പലരും അദ്ദേഹത്തിന്റെ പ്രശസ്‌തിക്ക് മുന്നിൽ സ്വയം സമർപ്പിക്കുന്നവരാണ്.'- അഭിഭാഷകനായ സ്‌റ്റുവർട്ട് ഗോൾഡ്ഫാർബ് പറഞ്ഞു.
അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പോൺ താരങ്ങളിൽ ഒരാളായ ജെറെമി 1700ൽ അധികം അഡൾട്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറു മില്യൺഡോളറിന്റെ ആസ്‌തി താരത്തിനുണ്ടെന്നാണ് റിപ്പോർട്ട്.