തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും . പ്ലസ് ടു പരീക്ഷഫലം ജൂലായ് 10 ന് പ്രസിദ്ധീകരിക്കും . ഉത്തരക്കടലാസ് മൂല്യനിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു . ബുധനാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത് . കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകൾ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു .
ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്പാണ് തിങ്കളാഴ്ച മൂല്യനിര്‍ണയം പൂര്‍ത്തിയായത്. കൊവിഡ് കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കിയത്