സ്രവങ്ങളിലൂടെയും രക്തത്തിലൂടെയും പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനാണ് പി.പി.ഇ കിറ്റുകൾ ഉപയോഗിക്കുന്നത്. ഗ്‌ളൗസ്, ഗൗൺ, ഷൂ കവർ, ഹെഡ് കവർ, മുഖാവരണം (ഫേസ് ഷീൾഡ്), എൻ 95 മാസക്ക് കണ്ണ് സംരക്ഷിക്കാനുള്ള ഗോഗിൾസ് എന്നിവ അടങ്ങുന്നതാണ് പി.പി.ഇ കിറ്റ്. വായുസഞ്ചാരയോഗ്യമില്ലാത്ത മെരിറ്റീരിയൽ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇവ. കിറ്റ് ധരിക്കുന്നത് പോലെ പ്രധാനമാണ് ഇത് അഴിച്ചുമാറ്റുന്ന സമയത്തും പ്രത്യേക ശ്രദ്ധവേണം. ഉപയോഗശേഷം ഈ വസ്തുക്കളൊന്നും ശരീരത്തിൽ തട്ടരുത്. വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കുള്ള രോഗാണുചംക്രമണം തടയാൻ തടയാനാകും. എയർകണ്ടീഷൻ ഉള്ള ചുറ്റുപാടിൽ പരമാവധി ആറു മണിക്കൂർ വരെ ഉപയോഗിക്കാം. ചൂടുകൂടുതലുള്ള സാഹര്യങ്ങളിൽ ധരിക്കുന്നവർക്ക് നിർജലീകരണത്തിന് സാദ്ധ്യതയുണ്ട്. കിറ്റ് ധരിച്ച് കഴിഞ്ഞാൽ മലമൂത്രവിസർജനം നടത്താൻ കഴിയില്ല.