rehna-

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ച് തന്റെ നഗ്നശരീരത്തില്‍ ചിത്രംവരപ്പിക്കുകയും വിഡിയോ യൂട്യൂബില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ബി.ജെ.പി ഒബിസി മോര്‍ച്ച സംസ്ഥാനസെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരംകേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പൊലീസിന്റെ സൈബര്‍ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണം. വീഡിയോയില്‍ കാണുന്ന കുട്ടികളുടെ ജീവിത സാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസര്‍ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.