ബാലരാമപുരം: വീട്ടിൽ നിന്ന് ബാങ്കിലേക്കെന്നു പറഞ്ഞ് പോയ യുവാവിനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി. കട്ടച്ചൽക്കുഴി മിടാനൂർകോണം ആർ.എസ് ഭവനിൽ പ്രതാപചന്ദ്രനെയാണ് (39) കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാർ കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം പൊലീസിൽ പരാതി നൽകിയത്. ഇയാൾ വീട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയോടുകൂടി ബാങ്കിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. മേസ്തിരിപ്പണിക്കാരനായ ഇയാൾ രാത്രി വൈകിയും എത്താതിരുന്നതുകൊണ്ടാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.