c

തിരുവനന്തപുരം: 25ാമത് പി.എൻ പണിക്കർ ദേശീയ വായന ദിനത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉന്നത വിദ്യഭ്യാസവും നവീന ചിന്തകളും എന്ന വിഷയത്തിൽ നടന്ന ദേശീയതല വെബ്മിനാർ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ എല്ലാ നൂതന രീതികളും ഉൾക്കൊള്ളിച്ച് പുതിയ വിദ്യഭ്യാസ നയം രൂപികരിക്കണമെന്ന് മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.വെബ്മിനാറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400 വിദ്യാഭ്യാസ വിചക്ഷണന്മാരും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.