ust-

തിരുവനന്തപുരം : റീട്ടെയിൽ വ്യാപാരമേഖലയിലെ മാർക്കറ്റിംഗ് ഉപകരണ നിർമ്മാണ രംഗത്തെ പ്രമുഖരായ സുബാക്കയുമായി കൈകോർത്ത് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ,

ലണ്ടൻ ആസ്ഥാനമായ സുബാക്ക ഇൻ-സ്റ്റോർ ഗെയ്മിഫൈഡ് സെയിൽസ്, ഡാറ്റ ശേഖരണം, മാർക്കറ്റിംഗ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് . റീറ്റെയ്ൽ‌ വിപണിയിൽ‌ നിർ‌ണായക സ്ഥാനം കണ്ടെത്താൻ ഇടപാടുകാരെ സഹായിക്കാനുള്ള നൂതന മാർഗങ്ങളാണ് തങ്ങൾ തേടുന്നതെന്ന് യു.എസ്.ടു ഗ്ലോബൽ ചീഫ് ഇൻവെസ്റ്റ്മെൻ്റ് ഓഫീസർ സുനിൽ കാഞ്ചി അഭിപ്രായപ്പെട്ടു.

മികച്ച ഉപഭോക്തൃ നുഭവം സമ്മാനിക്കാൻ റീട്ടെയിൽ വ്യാപാരികളെ സഹായിക്കുന്നതിന് വിപുലമായ ഉത്പന്നങ്ങൾ സുബാക്ക വികസിപ്പിച്ചിട്ടുണ്ട്.

ഉപയോക്തൃ ഗവേഷണ ആപ്പായ സ്മൈൽസ്; റീറ്റെയ്ൽ സ്റ്റോറുകൾക്ക് ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്ക് വഴിയൊരുക്കുന്ന ക്ലൗഡ് ഷെൽഫ്; ഉപയോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും മികവുറ്റ രീതിയിൽ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാനും സഹായിക്കുന്ന കസ്റ്റം ഗെയിമുകളുടെ ശ്രേണിയായ ഗെയ്മിഫൈഡ് എക്സ്പീരിയൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വ്യാപാരികൾക്ക് തങ്ങളുടെ സ്റ്റോറുകളിൽ കൂടുതൽ സന്ദർശകരെ നേടാനും, തുടർന്ന് അവരെ ഉപയോക്താക്കളാക്കി മാറ്റാനും, ശക്തമായ അനലിറ്റിക്സ് പരിഹാരങ്ങളിലൂടെ മികച്ച ഉപയോക്തൃ അനുഭവങ്ങൾ സമ്മാനിക്കാനുമുള്ള ശ്രമത്തിലാണ് സുബാക്ക.

കൊവിഡ്-19 സാഹചര്യവുമായി ഇടപാടുകാരെ പൊരുത്തപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാനായി സ്റ്റോറുകളിൽ സ്ഥാപിക്കുന്ന, വിദൂര താപനില സെൻസിങ്ങ് കിയോസ്കുൾപ്പെടെയുള്ള ഉപകരണങ്ങളുമായി വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് സുബാക്ക.