pic

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന നിർദേശവുമായി യു.ജി.സി. കൊവിഡ് പശ്ചാത്തലത്തിൽ അക്കാദമിക് വർഷം സെപ്റ്റംപറിൽ തുടങ്ങാനായിരുന്നു യു.ജി.സിയുടെ നേരത്തെയുള്ള നിർദേശം. എന്നാൽ ഇത് ഒക്ടോബറിലേക്ക് മാറ്റണമെന്നാണ് പുതിയ നിർദേശം.

അവസാന വർഷ ബിരുദ പരീക്ഷയടക്കം മാറ്റിവയ്ക്കണമെന്നാണ് പുതുക്കിയ നിർദേശത്തിൽ പറയുന്നത്.അവസാനവർഷ പരീക്ഷയ്ക്ക് പകരം നേരത്തെയുള്ള ഇന്റേണൽ പരീക്ഷകളുടെയും സെമസ്റ്റർ പരീക്ഷകളുടെയും മാർക്കുകൾ കണക്കിലെടുത്ത് മൂല്യനിർണയം നടത്താമെന്ന നിർദേശവും യു.ജി.സി മുന്നോട്ട് വയ്ക്കുന്നുണ്ട്.അക്കാദമിക് വർഷാരംഭവും പരീക്ഷ നടത്തിപ്പും സംബന്ധിച്ച മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം മാനവവിഭവശേഷി മന്ത്രി രമേശ് പോഖ്രിയാൽ യു.ജി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി പുതിയ നിർദേശം സമർപ്പിച്ചതെന്നാണ് വിവരം. ഇക്കാര്യത്തിൽ അടുത്താഴ്ച പുതിയ മാർഗനിർദേങ്ങൾ പുറത്തിറക്കും.