കൊല്ലം: വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിൽ നിന്നുള്ള സ്റ്റേഫേട്സിയോന എന്ന നാൽപത്തിയഞ്ചുകാരിയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ഇവർക്കൊപ്പമുള്ളവർ രാത്രി ഭജനയ്ക്ക് പോയ സമയത്താണ് വിദേശ വനിത കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോക്ക്ഡൗൺ ആയതോടെ നാട്ടിലേക്ക് തിരികെ പോകാൻ കഴിയാത്തതിൽ ഉള്ള മാനസിക പ്രയാസങ്ങൾ ഇവർക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസും മഠം അധികൃതരും അറിയിച്ചു.
ബുധനാഴ്ച്ച ഉച്ചയ്ക്കും ഇവർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നു എന്നാണ് വിവരം. അപ്പോൾ പൊലീസ് എത്തിയാണ് അനുനയിപ്പിച്ച് ഇവരെ താഴെ ഇറക്കിയത്.