go

കൊച്ചി: നെടുമ്പാശേരിയിൽ ചാർട്ടേട് വിമാനത്തിൽ സ്വർണം കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ പൊളിച്ചു. തൃശൂർ സ്വദേശിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. പത്ത് ലക്ഷം വില വരുന്ന 240 ഗ്രാം സ്വർണ്ണമാണ് ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. ഈ വർഷം നിരവധി തവണ ഇവർ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു.നേരത്തേയും ഇവർ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കഴിഞ്ഞദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലും ചാർട്ടേട് വിമാനത്തിൽ സ്വർണം കടത്താൽ ശ്രമിച്ചിരുന്നു. ലക്ഷങ്ങൾ വിലയുള്ള സ്വർണമാണ് അടിവസ്ത്രത്തിനുള്ളിൽ കുഴമ്പുരൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ചത്.സ്വർണക്കടത്ത് സജീവമായതോടെ അധികൃതർ പരിശോധന കർശനമാക്കിയിട്ടുണ്ട്. മറ്റുവിമാനത്താവളങ്ങളിലും ജാഗ്രത കർശനമാക്കിയിട്ടുണ്ട്.