malavika-

ബാല താരമായി മലയാള സിനിമയിൽ അഭിനയിച്ചു തുടങ്ങിയ നടി മാളവികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. വേഷവും ആഭരണങ്ങളുമെല്ലാം കറുപ്പുനിറത്തിൽ. ഈയടുത്ത് ഫോട്ടോഷൂട്ട് ചെയ്ത താരങ്ങളെല്ലാം കറുപ്പ് നിറമാണ് തിരഞ്ഞെടുക്കുന്നത്.

ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി കരിയർ ആരംഭിച്ച മാളവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം മമ്മൂട്ടി നായകനായ കറുത്ത പക്ഷികളായിരുന്നു. കമൽ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിന് മാളവികയ്ക്ക് മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. 2009ൽ രണ്ടാം വട്ടവും മാളവികയെ തേടി സംസ്ഥാന പുരസ്കാരം എത്തി.

malavika-

ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാല താരത്തിനുള്ള കേരള ചലച്ചിത്ര പുസ്കാരം ലഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പം കറുത്ത പക്ഷികൾ, മായാ ബസാർ എന്നീ ചിത്രങ്ങൾ അഭിനയിച്ച മാളവിക മോഹൻലാൽ ചിത്രമായ ശിക്കാറിലും ബാലതാരമായി എത്തി. പിന്നാലെ മോഹൻലാലിന്റെ കാണ്ഡഹാറിലും താരം അഭിനയിച്ചു.

ടിനി ടോം നായകനായ ഡഫേദാറിലൂടെയായിരുന്നു മാളവിക നായികയായത്. ദിലീപ് ചിത്രം ജോർജേട്ടൻസ് പൂരമായിരുന്നു അടുത്ത ചിത്രം. 2017 ലായിരുന്നു ജോർജേട്ടൻസ് പൂരം പുറത്തിറങ്ങിയത്. അതിന് ശേഷം മാളവിക സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്.