നമ്മൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത പല രസകരങ്ങളായ ആഘോഷങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളിൽ നടക്കാറുള്ളത്. അങ്ങനെ ഒരു ആഷോഷമാണ് നഗ്ന ഉത്സവം.ആളുകൾ നഗ്നരായി ആഘോഷിക്കുന്ന ഉത്സവം. അയ്യേ ആളുകൾ എങ്ങനെയാണ് നഗ്നരായി ഒരു ഉത്സവത്തിലൊക്കെ പങ്കെടുക്കുക എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഹഡാകാ മട്സൂരി എന്നാണ് ജപ്പാൻകാരുടെ ഈ ഉത്സവത്തിന്റെ പേര്.ഈ ഉത്സവം അറിയപ്പെടുന്നത് തന്നെ നഗ്ന ഉത്സവം എന്നാണ്. ലോകം വളരെയധികം ശ്രദ്ധിക്കുന്ന ഒരു ഉത്സവമാണ് ജപ്പാനിൽ നടക്കുന്ന ഹഡാകാ മട്സൂരി.
ജപ്പാനിലെ ഒക്കയാമ നഗരത്തിൽ നിന്ന് കുറച്ചകലെയാണ് ഈ ഉത്സവം നടക്കുന്നത്.ജപ്പാനിലെ പ്രസിദ്ധമായ സൈദൈജി കനോനിൻ ക്ഷേത്രമാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാർ മാത്രമാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത്. എന്നാൽ പുരുഷന്മാർ പൂർണ്ണമായും നഗ്നരാകുന്നില്ല. അർദ്ധനഗ്നരായാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. അര മറയ്ക്കുന്ന ഫോണ്ടോഷിയും ടാബി എന്ന വെള്ള സോക്സും പുരുഷന്മാർ ധരിക്കും. ഇവ നാണം മറക്കാനുള്ള വസ്ത്രങ്ങൾ മാത്രമാണ്.
പ്രധാന ചടങ്ങ് ആരംഭിക്കും മുമ്പേ അർദ്ധ നഗ്നരായി ക്ഷേത്രത്തിന് ചുറ്റം വലം വയ്ക്കണം. ശേഷം ക്ഷേത്ര കുളത്തിൽ മുങ്ങിക്കുളിച്ച് നേരെ പ്രധാന ചടങ്ങുകൾ നടക്കുന്നിടത്തേക്ക് ചെല്ലണം. പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത് രാത്രിയോടെയാണ്. എല്ലാ വർഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് ഈ ഉത്സവം നടക്കുന്നത്.തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് മുമ്പിലേക്ക് പൂജാരി കടന്നു വരും. ശേഷം തിങ്ങിനിറഞ്ഞവർക്കിടയിലേക്ക് മരച്ചില്ലകൾ വലിച്ചെറിയും. ഇത് പിടിക്കാൻ ഭക്തർ ശ്രമിക്കും. ഇത് ചുള്ളിക്കമ്പ് കിട്ടുന്നവർ ഭാഗ്യവാന്മാരാണെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ അരമണിക്കൂറോളം ചടങ്ങ് തുടരും. ഈ ചുള്ളിക്കമ്പുകൾ കൈക്കലാക്കുന്നതിനിടെ നിരവധി പേർക്കാണ് പരിക്കേൽക്കുന്നത്. ഈ നഗ്ന ഉത്സവത്തിന്റെ പിന്നിൽ ഒരു കഥയുണ്ട്. കൃഷിയിൽ വിളവ് ലഭിക്കാനും സമ്പൽ സമൃദ്ധിക്കും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഉത്സവം നടക്കുന്നത്. ജപ്പാൻകാർ മാത്രമല്ല ഇതിൽ പങ്കെടുക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പലരും ഈ ആചാരത്തെ കുറിച്ചറിഞ്ഞ് കാണാനും ഇതിൽ പങ്കെടുക്കാനും എത്തുന്നുണ്ട്.