തെന്നിന്ത്യൻ താരം സാമന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡ്ഡിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാൽ അഞ്ച് ദിവസം മുമ്പ് സാമന്ത ശിൽപ്പയുമായി കൂടിക്കാഴ്ച നടത്തിയത് ആരാധകർക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകർന്നതെന്നുമാണ് ശിൽപ്പ വീഡിയോയിൽ പറയുന്നത്. കുടുംബസുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ശിൽപ്പയുടെ കുടുംബമൊന്നാകെ കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റിൽ ശിൽപ്പയ്ക്കും ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചു.
എന്നാൽ രണ്ടുപേർക്കും രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ശിൽപ്പ പറയുന്നു. ഫിറ്റ്നസ് പ്ലാനിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ശിൽപ്പയും ഭർത്താവും. ആത്മസുഹൃത്തുക്കളാണ് സാമന്തയും ശിൽപ്പ റെഡ്ഡിയും.