olga

അസുഖം വരുന്നത് സാധാരണ ആർക്കും ഇഷ്ടമുള്ള കാര്യമല്ല. അതേസമയം ചിലപ്പോൾ അസുഖം വരുന്നത് നല്ലതിനാണെങ്കിലോ?​ അങ്ങനെ തലവേദന കാരണം ബമ്പർ അടിച്ച ഒരാളെ കാണാം. അമേരിക്കയിലെ വിർജീനിയയിലെ ഹെൻറികോ എന്ന പ്രദേശത്ത് താമസിക്കുന്ന ഓൾഗ റിച്ചീയ്ക്കാണ് തലവേദന ഒരു ബമ്പർ സൗഭാഗ്യത്തെ നൽകിയത്.

ഒരു ദിവസം തലവേദനയെ തുടർന്ന് ഓൾഗ മരുന്നു വാങ്ങാൻ അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ എത്തി. ടോണിസ് മാർക്കറ്റ് എന്ന് പേരുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങിയ ഓൾഗ ഒരു കൗതുകത്തിന് അവിടെ കണ്ട സ്ക്രാച്ച് & വിൻ ലോട്ടറിയും എടുത്തു. മരുന്ന് വാങ്ങിയ വീട്ടിലെത്തിയ ഓൾഗയുടെ തലവേദന മാറി.ഒപ്പം സൗഭാഗ്യവും കൂടെപ്പോന്നു. സ്ക്രാച്ച് & വിൻ ലോട്ടറി അടിച്ചു. 5,00,000 അമേരിക്കൻ ഡോളർ (ഏകദേശം 3.7 കോടി രൂപയാണ്) ഓൾഗയ്ക്ക് ലോട്ടറി അടിച്ചത്. "എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ തലകറങ്ങി വീണില്ല എന്നെ ഉള്ളൂ," ലോട്ടറി അടിച്ചതിനെ പറ്റി ഓൾഗ റിച്ചീ പ്രതികരിച്ചു. ഇത്രയും പണംകൊണ്ട് എന്തുചെയ്യാനാണ് പ്ലാൻ എന്ന ചോദ്യത്തിന് തന്റെ വീട് ഒന്ന് നന്നാക്കുക എന്നുള്ളതാണ് ആദ്യം ലക്‌ഷ്യം എന്ന് ഓൾഗ പറഞ്ഞു. ബാക്കിയുള്ള പണം ജോലിയിൽ നിന്നും വിരമിച്ച ശേഷം ചിലവിലേക്കായി സൂക്ഷിച്ചു വയ്ക്കാനാണ് പ്ലാൻ.