pony-ma

ബീജിംഗ്: കൊവിഡ് കാലത്ത് ജോലിസ്ഥലം ഇന്റർനെറ്റുമായി ബന്ധമുള‌ളതായതോടെ ലോകത്ത് പല ഇന്റർനെറ്റ് കമ്പനികളുടെയും ഓഹരി മൂല്യം കുത്തനെ ഉയർന്നു. ചൈനയിലും മറ്റൊന്നല്ല കഥ. ടെക് ഭീമന്മാരാണ് നിലവിൽ ചൈനയിൽ അതിവേഗം സമ്പന്നരുടെ പട്ടികയിലേക്ക് ഉയരുന്നത്. മുൻ ഗൂഗിൾ കമ്പനി ജീവനക്കാരനായ പോണി മാ സ്ഥാപിച്ച പിൻഡുഡുവോ എന്ന ഇ കൊമേഴ്സ് കമ്പനിയുടെ വിൽപന ഉയർന്നതോടെ ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ അലിബാബയുടെ ഉടമയായ ജാക് മായെക്കാൾ വലിയ സമ്പന്നനായി 48 കാരനായ പോണി മാ മാറി. 48 ബില്യൺ അമേരിക്കൻ ഡോളറാണ് ജാക് മായുടെ ആസ്തിയെങ്കിൽ പോണി മായ്ക്ക് അത് 50 മില്യൺ ഡോളറാണ്.

പിഡിഡി എന്നും അറിയപ്പെടുന്ന പിൻഡുഡുവോ കമ്പനിയിലെ തന്നെ കൊളിൻ ഹുവാങ് ആണ് മൂന്നാമത്തെ വലിയ സമ്പന്നൻ. 43 മില്യൺ അമേരിക്കൻ ഡോളറാണ് കൊളിന്റെ സമ്പത്ത്.

മറ്റൊരു ബഹുരാഷ്ട്ര ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ ഓൺലൈൻ ഗെയിം വിഭാഗത്തിന് ഈ ലോക്ഡൗൺ കാലത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. കമ്പനിയിൽ 7 ശതമാനം ഓഹരിയുള‌ള പോണി മായ്ക്ക് ഇതും അനുഗ്രഹമായി. ഇവയുടെ വിൽപനയിലൂടെ 757 മില്യൺ ഡോളർ പിൻഡുഡുവോ കമ്പനി സമാഹരിച്ചു. 2013ലും 2014ഉം ചൈനയിലെ സമ്പന്നരിൽ മുൻപന്തിയിൽ പോണി മാ എത്തിയിരുന്നു.