രാജ്യത്ത് കൊവിഡ് രോഗബാധയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന് തൊട്ടുമുൻപ് അമേരിക്കയിലേക്ക് പറന്നതാണ് നടി സണ്ണി ലിയോണും കുടുംബവും. ഭർത്താവ് ഡാനിയൽ വെബ്ബറിനും നിഷ, നോവ, ആഷർ എന്നീ മൂന്ന് മക്കൾക്കുമൊപ്പം കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ വീട്ടിലേക്കാണ് അന്ന് സണ്ണി പോയത്. ഇപ്പോഴിതാ കാലിഫോർണിയയിൽ തന്നെയുളള ലോസേഞ്ചൽസിലെ ബെൽബോവ തടാകത്തിനടുത്തേക്ക് ഉല്ലാസയാത്ര പോയ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് താരം.
ഭർത്താവ് ഡാനിയൽ വെബ്ബറിനൊപ്പവും തടാകക്കരയിൽ മാസ്‌ക് ധരിച്ച് മക്കൾക്കൊപ്പം കാറ്റേറ്റ് നിൽക്കുന്നതും നൗകയിൽ ഉല്ലാസയാത്ര പോകുന്നതുമെല്ലാമുളള ചിത്രങ്ങൾ നടി ഷെയർ ചെയ്തിട്ടുണ്ട്. ജനക്കൂട്ടമില്ലാതെ സുരക്ഷിതമായി കുട്ടികൾക്കൊപ്പം കഴിയാൻ പറ്റിയ ഇടമാണ് ഇവിടം എന്ന് ഉല്ലാസവതിയായി കാണപ്പെടുന്ന നടി പറയുന്നുണ്ട്.
View this post on Instagram A post shared by Sunny Leone (@sunnyleone) on Jun 24, 2020 at 7:34pm PDT