pic

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിപ്പിച്ച 14 വ്യാപാര കേന്ദ്രങ്ങളുടെ ഉടമകൾക്കെതിരെ കൊല്ലം സിറ്റി പൊലീസ് കേസെടുത്തു. കടപ്പാക്കടയിലെ പെട്ടിക്കട, പള്ളിമുക്കിലെ സ്റ്റേഷനറി സ്റ്റോറുകൾ, കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിലെ ബിരിയാണിക്കടകൾ, പുത്തൻതെരുവിലെ തുണിക്കട, ചിറ്റുമൂലയിലെ സ്റ്റേഷനറി സ്‌റ്റോർ, കണ്ണനല്ലൂർ വെളിച്ചിക്കാലയിലെ പാത്രക്കട, പള്ളിത്തോട്ടം കാവൽ ജംഗ്ഷനിലെ തുണിക്കട, വെജിറ്റബിൾ സ്റ്റോർ, സ്റ്റേഷനറി സ്റ്റോർ, ചവറ പുത്തൻചന്തയിലെ സ്റ്റേഷനറിക്കടകൾ തുടങ്ങിയ വ്യാപാര സ്ഥാപന ഉടമകൾക്കെതിരെയാണ് നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാതെയും ഹാന്റ് വാഷ് കോർണറുകൾ ഒരുക്കാതെയും ജീവനക്കാരും ഉടമകളും മാസ്ക് ധരിക്കാതിരിക്കുകയും ചെയ്ത കട ഉടമകൾക്കെതിരെയാണ് കേസെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.