muslim-league

മലപ്പുറം: മന്ത്രി ഇ.പി ജയരാജന്‍റെ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി മുസ്ലീം ലീഗ്. ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യത ഇ.പി ജയരാജനും സി.പി.എമ്മിനുമില്ല. വർഗീയ പാട്ടികളുമായി കൂട്ടുകൂടുന്ന പാരമ്പര്യം സി.പി.എമ്മിനുള്ളതാണ്. ഒരു വർഗീയ പാർട്ടിയുമായും ലീഗിന് ബന്ധമില്ല -എം.കെ.മുനീർ പറഞ്ഞു.

യു.ഡി.എഫ് തകർച്ചയുടെ വക്കിലാണെന്നായിരുന്നു മന്ത്രി ഇ.പി ജയരാജൻ വിമർശനമുന്നയിച്ചത്. "കേരളത്തില‍െ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തി പ്രാപിക്കുകയാണ്. എൽ.ഡി.എഫിന്റെ പ്രവർത്തനം ജനങ്ങളിൽ മതിപ്പുണ്ടാക്കി. ദുർബലപ്പെടുകയാണെന്ന് മനസിലാക്കി യു.ഡി.എഫ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ച് പറയുകയാണ്. ഇത് യു.ഡി.എഫിന് വിനാശം ചെയ്യും. വസ്‍തുതകൾ നിരീക്ഷിച്ച് ധാരണയുണ്ടാക്കി വേണം പ്രതിപക്ഷം വിമർശിക്കേണ്ടത്" എന്നാണ് ജയരാജൻ പറഞ്ഞത്.