കൊല്ലം: കരുനാഗപ്പള്ളിയിൽ റോഡരികിൽ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുലശേഖരപുരം വല്ല്യത്ത് ജംഗ്‌ഷനിൽ നിന്നും കൊടുമുക്കിലേക്ക് പോകുന്ന റോഡിന്റെ വശത്ത് പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിഹാസ്.എച്ച്, എസ്. അനിൽ കുമാർ, ബി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കേസിന്റെ തുടരന്വേഷണം കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജെ. താജുദ്ദീൻ കുട്ടി ഏറ്റെടുത്തു.