കൊല്ലം: അഞ്ചലിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പ്രവാസി, നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി. വീട്ടിൽ പോകാൻ ലഗേജുമായി ബസ് സ്റ്റോപ്പിൽ വരെ ഇയാൾ എത്തുകയും ചെയ്തു. ഇയാൾക്കെതിരെ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് ഇയാളെ പുറത്താക്കിയതാണെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ വീട്ടിൽ നിരീക്ഷണത്തിനായി ഇയാൾ സ്വയം പുറത്തിറങ്ങുകയായിരുന്നു എന്നും പുറത്താക്കിയതല്ലെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇയാൾക്ക് വീട്ടിൽ ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യമുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കുവൈറ്റിൽ നിന്നാണ് ഇയാൾ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയത്.