കൊല്ലം: പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, അൻപത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് യു.പി.എസ് നഗർ - 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടിൽ അബു (54)വാണ് പിടിയിലായത്. പീഡനവിവരം പെൺകുട്ടി വീട്ടുകാരോട് പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ സമിതിയിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ശിശുക്ഷേമ സമിതി അഞ്ചാലുംമൂട് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.