kaumudy-news-headlines

1. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഒരു മോഡലും പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ സ്വര്‍ണ്ണ കടത്തിന് നിര്‍ബന്ധിച്ചു എന്ന് ആരോപണം. 10 ദിവസത്തോളം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടി ഭീഷണി പെടുത്തിയതായും തട്ടിപ്പിന് ഇരയായ മോഡല്‍. തൃശൂരിലും പാലക്കാട്ടും ഹോട്ടല്‍ മുറികളില്‍ പൂട്ടിയിട്ടു. സിനിമ വര്‍ക്ക് എന്ന പറഞ്ഞാണ് ആദ്യം വിളിച്ചത്. സ്വര്‍ണ്ണം കടത്തണം എന്ന് പറഞ്ഞിരുന്നില്ല. അഞ്ചു ലക്ഷം രൂപയും സ്വര്‍ണ്ണവും തട്ടിയെടുത്തതായും മോഡല്‍ വെളിപ്പെടുത്തി.



2. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം നടപടിയെന്ന് പൊലീസ്. ഷംനയുടെ അമ്മയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശികളായ നാലു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മൂന്നു പേരെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് സ്വദേശിയായ ടികേ്ടാക്ക് താരത്തിന്റെ പേരിലാണ് തട്ടിപ്പ് സംഘം ഷംനയെ വിളിക്കുന്നത്. വിവാഹത്തിന് താല്‍പര്യം ഉണ്ടെന്നും ബന്ധുക്കള്‍ കാണാന്‍ വരുമെന്നും ഫോണില്‍ അറിയിച്ചു. ഇത് അനുസരിച്ച് നാലംഗ സംഘമാണ് ഈ മാസം ആദ്യം മരടിലെ വീട്ടിലെത്തിയത്. അച്ഛന്‍ അമ്മമാരുമായി സംസാരിച്ച ശേഷം ഇവര്‍ വീടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് തടഞ്ഞതോടെ സംഘം വീട്ടില്‍ നിന്ന് മടങ്ങി. തുടര്‍ന്നാണ് തട്ടിപ്പുകാരില്‍ ഒരാള്‍ ഫോണില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്
3. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നതിന് തടയിടാന്‍ കര്‍ശന നടപടികളും ആയി സര്‍ക്കാര്‍. ഇനി ഉപദേശം ഇല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴ ഈടാക്കും എന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ ആണ് നിയന്ത്രണം കടുപ്പിക്കുന്നത് എന്ന് പറഞ്ഞ ഡി.ജി.പി, പൊലീസ് ഇറങ്ങുന്നത് സാമൂഹ്യ അകലം കുറയ്ക്കാന്‍ ആണ് എന്നും കൂട്ടിച്ചേര്‍ത്തു
4. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ആണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാനമാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍ വന്നു. കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കനത്ത ജാഗ്രത. തൃശൂര്‍ നഗരം ഭാഗീകമായി അടച്ചു. ഉറവിടം അറിയാത്ത രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പരിശോധന നടത്താതെ എത്തുന്ന പ്രവാസികള്‍ക്ക് വിമാന താവളങ്ങളില്‍ ആന്റിബോഡി ടെസ്റ്റും ആരംഭിക്കും
5. എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മഹേശന്റെ തന്റെ വലംകൈ എന്ന് വെള്ളാപ്പള്ളി. സാമ്പത്തിക ക്രമക്കേടുമായി മഹേശന് ബന്ധമില്ല. മഹേശനെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. കേസില്‍ കുടുക്കുമോ എന്ന ഭയം മഹേശനുണ്ടായി. മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്നും വെള്ളാപ്പള്ളി. മഹേശന്റെ മരണം കൊലപാതകത്തിന് തല്യം എന്ന് കുടുംബത്തിന്റെ ആരോപണം. കള്ളക്കസില്‍ കുടുക്കാന്‍ ശ്രമം നടത്തി. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മഹേശന്റെ കുടുംബം
6. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി . 24 മണിക്കൂറിനിടെ 418 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 14,894 ആയി. ഇതുവരെ 2,71,696 പേര്‍ക്ക് രോഗം ഭേദമായി എന്നാണ് ഔദ്യോഗിക കണക്കുകള്‍. നിലവില്‍ 1,86,514 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ ആയി ചികിത്സയില്‍ ഉളളത് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
7. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ഥിതി അതീവ രൂക്ഷമാണ്. മധുരയില്‍ ഇന്നു മുതല്‍ ഏഴു ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുക ആണ്. തമിഴ്നാട്ടില്‍ 33 പേര്‍ കൂടി മരിച്ചു. 2,865 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ എഴുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 3,788 പോസിറ്റീവ് കേസുകളും 64 മരണവും ആണ് റിപ്പോര്‍ട്ട് ചെയ്തത്
8. തുടര്‍ച്ചയായി 19-ാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും ആണ് വര്‍ധിച്ചത്. 19 ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയുടേയും പെട്രോളിന് 8.68 രൂപയുടേയും വര്‍ധനവ് ആണുണ്ടായത്. ഡല്‍ഹിയില്‍ ഡീസല്‍ വില 80 കടന്നു. ഇന്നലെ ഡീസല്‍ വില 48 പൈസ വര്‍ധിച്ച്, പെട്രോള്‍ വിലയെ മറി കടന്നിരുന്നു.