qu

കോഴിക്കോട്: സർക്കാർ ക്വാറന്റീൻ സംവിധാനം നിഷേധിച്ചെന്നാരോപിച്ച് കോഴിക്കോട്ട് പ്രവാസികളുടെ പ്രതിഷേധം. കരിപ്പൂർ , കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ട്രാൻ.ബസിൽ എത്തിയ നാൽപ്പത്തേഴ് പ്രവാസികളാണ് പ്രതിഷേധിച്ചത്.

17 പേർക്കാണ് കോഴിക്കോട് സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ സംവിധാനം വേണ്ടിയിരുന്നത്. ഇവർക്ക് സൗകര്യം ഒരുക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. രണ്ട് മണിക്കൂറിന് ശേഷം അധികൃതരെത്തി 17 പേരെയും സർക്കാർ ക്വാറന്റീൻ കേന്ദങ്ങളിലേക്ക് മാറ്റുകായിരുന്നു. അതോടെയാണ് പ്രതിഷേധം ശമിച്ചത്.