pic

നാലാം ക്ലാസുകാരി നീലാഞ്ജന സാരി ചുറ്റി ദുഃഖഭാവം നിഴലിക്കുന്ന മുഖത്തോടെ ഇരുന്ന് 'എള്ള് വയ പൂക്കലയേ' എന്ന പാട്ടിനൊപ്പം ടിക്ടോക് വീഡിയോയിൽ പാടുകയും അഭിനയിക്കുകയും ചെയ്യുന്നു. മഞ്ജു വാര്യരുടെ തമിഴ് ചിത്രം അസുരനിലെ ഗാനമാണത്. നീലാഞ്ജന മഞ്ജു വാര്യരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്‌തു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നീലാഞ്ജനയുടെ ഗാനം പോസ്റ്റ് ചെയ്താണ് മഞ്ജു വാര്യർ നീലാഞ്ജനയെ അഭിനന്ദിച്ചത്. നീലാഞ്ജനയെ നമ്മളറിയും . 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച ഈ കൊച്ചുമിടുക്കി മലയാളത്തിലെ താരദമ്പദികളുടെ മകളാണ്.


മലയാളികൾ പ്രേക്ഷകർക്ക് ഒരുപിടി മികച്ച വേഷങ്ങൾ നൽകിയ നടി ചാന്ദിനിയുടെയും നടൻ ഷാജു ശ്രീധറിന്റെയും ഇളയ മകളാണ്. ഷാജുവും മൂത്ത മകൾ നന്ദനയും ഇളയമകൾ നീലാഞ്ജനയും ടിക്ടോക് വീഡിയോകളിൽ സജീവമാണ്. ഷാജുവിന്റെ ടിക്ടോക് ഹാൻഡിലിൽ നീലാഞ്ജനയുടെ ഈ വീഡിയോ കാണാം.നിരവധി പേരാണ് നീലാഞ്ജനയുടെ ടിക് ടോക് വീഡിയോ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നത്.