pic

കൊച്ചി: കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികൾക്ക് കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടായെന്ന് വ്യക്തമായതോടെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ കടുത്ത ജാഗ്രതയിലായി. കൊവിഡ് രാേഗിയുമായി ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞെന്നാണ് പ്രതികൾ പറയുന്നത്.ഇതോടെ പ്രതികളെ അറസ്റ്റുചെയ്ത സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. സ്റ്റേഷൻ അണുവി​മുക്തമാക്കി​യി​ട്ടുണ്ട്.


പെരുമ്പാവൂർ സ്വദേശി ഉണ്ണി മം​ഗലാപുരത്ത് കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ച പിടിയിലായ രണ്ട് പ്രതികളാണ് കൊവിഡ് രോ​ഗിക്കൊപ്പം ഒളിവിൽ കഴിഞ്ഞതായി മൊഴി നൽകിയത്. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് അറി​യുന്നത്.പരി​ശോധനാഫലം വന്നശേഷമായി​രി​ക്കും തുടർ നടപടി​കൾ കൈക്കൊള്ളുക എന്നാണ് പൊലീസ് പറയുന്നത്.