സുപ്രധാനമായ പല രേഖകളും പിഡിഎഫ് ഡോക്യുമെന്റുകളായാണ് നമുക്ക് ലഭ്യമാകുന്നത്. ഈ ഡോക്യുമെന്റുകൾ എഡിറ്റ് ചെയ്യാൻ പലപ്പോഴും കഴിയാറുമില്ല. ഇത്തരം സന്ദർഭങ്ങളിലാണ് പിഡിഎഫ് ഫോർമാറ്റിലുള്ള ഡോക്കുമെന്റിനെ എക്സൽ ഫോർമാറ്രിലേക്കോ, xlsx ഫോർമാറ്റിലേക്കോ മാറ്റുന്നതിന്റെ ആവശ്യം വരുന്നത്. പിഡിഎഫ് ഫയലുകളെ എക്സൽ ഫോർമാറ്റിലേയ്ക്ക് മാറ്റുന്നതെങ്ങനെയാണെന്ന് നോക്കിയാലോ?
ഓൺലെെനായി
വിൻഡോസ് 10, മാക് ഒഎസ്, ആൻഡ്രോയിഡ്, ഐഒഎസ് തുടങ്ങിയ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇത് പ്രവർത്തിക്കും. ഇതിനായി പ്രത്യേക അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ട കാര്യമില്ല. Ilovepdf.com സന്ദർശിച്ച ശേഷം PDF-Excel തിരഞ്ഞെടുക്കുക.
Select PDF file ഉപയോഗിച്ച് നിങ്ങൾക്കാവശ്യമുള്ള PDF ഫയൽ തിരഞ്ഞെടുത്ത് choose ഓപ്ഷൻ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുക.
ഫയൽ അപ്ലോഡ് ആയ ശേഷം convert to EXCEL ഓപ്ഷൻ തിരഞ്ഞെടുക്കുക.
Download EXCEL ഉപയോഗിച്ച് നിങ്ങൾക്കിത് സേവ് ചെയ്ത് സൂക്ഷിക്കാൻ കഴിയും. smallpdf.com, pdf2go.com, hipdf.com എന്നീ വെബ്സൈറ്റുകൾ വഴിയും പിഡിഎഫ് ഫയലുകളെ എക്സൽ ഫോർമാറ്രിലേയ്ക്ക് മാറ്റാൻ കഴിയും.
ആൻഡ്രോയിഡ് ആന്റ് ഐ ഫോൺ
ആൻഡ്രോയിഡിലും ഐ ഫോണിലും ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്നും ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത് വളരെ എളുപ്പത്തിൽ പിഡിഎഫ് ഫയലുകളെ എക്സലിലേയ്ക്ക് മാറ്റാൻ കഴിയും ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണിലും ഇത് പ്രവർത്തിക്കും.
ആപ്പ് സ്റ്റോറിൽ നിന്നും PDF-Excel കൺവെർട്ടർ ബൈ എയർ സ്ളേറ്റ് ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആൾട്ടോ PDF-Excel കൺവെർട്ടർ ഡൗൺലോഡ് ചെയ്യുക ഇത് നിങ്ങളുടെ ഐ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം, ആവശ്യമുളള ഫയൽ ഈ ആപ്ളിക്കേഷനിലേയ്ക്ക് അപ്ലോഡ് ചെയ്യുക.
convert എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അൽപ്പ സമയത്തിനുളളിൽ നിങ്ങളുടെ സ്പ്രെഡ് ഷീറ്റ് ഡൗൺലോഡ് ആകും.
ഇത് പോലെ തന്നെയാണ് ആൻഡ്രോയിഡ് ഫോണിലും. convert ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം download ഓപ്ഷൻ കൊടുക്കണം എന്ന പ്രത്യേകത മാത്രമാണുളളത്. ഡൗൺലോഡ് ചെയ്ത ഫയൽ ഫോണിന്റെ ഇന്റേണൽ സ്റ്റോറജിൽ ലഭ്യമാകും. മൈക്രോസോഫ്റ്റ് എക്സൽ ഉപയോഗിച്ച് ഇതിലെ ഡാറ്റകൾ എഡിറ്റ് ചെയ്യാൻ കഴിയും.
ഓഫ്ലൈൻ
ഓഫ്ലൈനായി അഡോബ് അക്രോബാറ്റ് ഡിസി വരിക്കാർക്ക് ഈ രീതി വളരെയേറെ ഗുണം ചെയ്യും. മറ്റു രീതികളെ അപേക്ഷിച്ച് ഈ ആപ്ളിക്കേഷൻ സൗജന്യമല്ല. അഡോബ് അക്രോബാറ്റ് ഡിസിയിൽ ആവശ്യമുള്ള പിഡിഎഫ് തിരഞ്ഞെടുക്കുക. Toolsൽ നിന്നും Export PDF ഓപ്ഷൻ തിരഞ്ഞെടുക്കുക. Convert toൽ നിന്നും Spreadsheet ഓപ്ഷൻ തിരഞ്ഞെടുക്കുക. Export ഓപ്ഷൻ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.