ന്യൂമെക്സിക്കോ: അമേരിക്കൻ സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ സാന്റാഫി സിറ്റിയിലെ ഇന്ത്യൻ റെസ്റ്ററന്റിന് നേരെ ആക്രമണം. അക്രമികൾ ഭക്ഷണശാലയിലെ ഫർണിച്ചറുകൾ തകർക്കുകയും വംശീയ മുദ്രാവാക്യങ്ങൾ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം. ന്യൂമെക്സിക്കോയിൽ പ്രവർത്തിക്കുന്ന ഇന്ത്യാ പാലസ് എന്ന റെസ്റ്ററന്റ് ആണ് അക്രമികൾ തകർത്തത്. സിഖുകാരനായ ബല്‍ജിത് സിംഗ് ആണ് ഉടമ.
യു.എസിൽ വംശീയ അധിക്ഷേപത്തിന് ഇരയായി മലയാളിയും. റാന്നി സ്വദേശിയായ വിദ്യാർത്ഥിയെയാണ് വെള്ളക്കാരൻ അധിക്ഷേപിച്ചത്. നീ നിയമവിരുദ്ധ കുടിയേറ്റക്കാരിയാണെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം.ഈ നാട്ടിൽ ജനിച്ച താൻ എന്തിന് മടങ്ങിപ്പോവണമെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.
‘