പാരീസ് : ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരീസ് സെന്റ് ജെർമ്മെയ്ന്റെ മൂന്ന് കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സപ്പോർട്ടിംഗ് സ്റ്റാഫിലെ ഒരാൾക്കും രോഗം കണ്ടെത്തി. ഇവരുടെ പേരുവിവരം ക്ലബ് പുറത്തുവിട്ടിട്ടില്ല. നെയ്മർ, കൈലിയൻ എംബാപെ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ക്ലബ്ബാണ് പി.എസ്.ജി .ഫ്രഞ്ച് ലീഗ് ഫുട്ബാൾ കൊവിഡിനെത്തുടർന്ന് അവസാനിപ്പിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പരിശീലനത്തിന് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്.