ദുബായ്:യു.എ.ഇയിൽ കഴിഞ്ഞ മൂന്ന് മാസമായി തുടർന്ന് വന്നിരുന്ന അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതോടെ ജനങ്ങളുടെ സഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. പൊതുജനങ്ങൾക്ക് ഇന്നലെ മുതൽ ഏത് സമയത്തും പുറത്തിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാം. അതേസമയം അബുദാബിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങൾ തുടരും.