anp

തിരുവനന്തപുരം: എട്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും ഒന്നിക്കുന്നു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്‌ജ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് വി.കെ. പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നത്.‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്നാണ് സിനിമയുടെ പേര്.

ചിത്രത്തിൽ അനൂപ് മേനോന്റെ നായികയായി എത്തുന്നത് പ്രീയ വാര്യരാണ്. അനൂപ് മേനോൻ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. വി.കെ. പ്രകാശ്, ഡിക്സൺ പൊഡുത്താസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്സൺ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.

താനാദ്യമായി സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. വി.കെ. പ്രകാശ് ഈ ചിത്രം ആദ്യം സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വി.കെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു.