pic

വ്യത്യസ്തമായൊരു ഉത്തരേന്ത്യൻ വിഭവം തയ്യാറാക്കിയാലൊ?​ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ആഘോഷ വേളകളിൽ തയ്യാറാക്കുന്ന ഒരു മധുരമാണ് ബസുന്തി. പാൽ,​ പഞ്ചസാര എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഗുജറാത്തിലെ കല്ല്യാണവിഭവങ്ങളിൽ പ്രധാനമാണിത്.

ആവശ്യമുള്ല ചേരുവകൾ

ക്രീം പാൽ - അര ലിറ്റർ

പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍

നുറുക്കിയ അണ്ടിപ്പരിപ്പ് - നാല് ടീസ്പൂണ്‍

ഏലയ്ക്കാപൊടി - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അകം കുഴിഞ്ഞ നോൺസ്റ്റിക് പാത്രത്തിൽ പാൽ ഒഴിച്ച് തിളപ്പിച്ച് നന്നായി കുറുക്കിയെടുക്കുക. പാൽ പകുതിയായി കുറുകി വരുമ്പോഴേയ്ക്കും അതിലേയ്ക്ക് പഞ്ചസാര ചേർക്കാം. ശേഷം മൂന്ന് മിനിറ്റ് നന്നായി ഇളക്കുക. ഇതിലേയ്ക്ക് ബദാമും അണ്ടിപ്പരിപ്പും ചേര്‍ക്കുക. ഏലയ്ക്കാപ്പൊടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം. ഇഷ്ടാനുസരണം കുങ്കുമപ്പൂവും ചേര്‍ക്കാം. രുചികരമായ ഈ വിഭവം ചൂടോടെ വിളമ്പാം.