pic

ന്യൂഡൽഹി: അടിയന്തരാവസ്ഥയെ എതിർത്തവരേയും അവരുടെ ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം സംരക്ഷിക്കാൻ പോരാടിയ എല്ലാവരേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. രാജ്യം ഒരിക്കലും അവരുടെ ത്യാഗത്തെ മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സംസാരിക്കുന്ന മൻകി ബാത്തിന്റെ പഴയ ക്ലിപ്പും പ്രധാനമന്ത്രി ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

നേരത്തെ അടിയന്തരാവസ്ഥ വാർഷികത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ ട്വീറ്റ്. എന്തുകൊണ്ടാണ് കോൺഗ്രസിന് അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥ നിലനിൽക്കുന്നതെന്ന് ചോദിച്ച അമിത്ഷാ ഒരു കുടുംബത്തിൽപെടാത്ത നേതാക്കൾക്ക് കോൺഗ്രസിൽ സംസാരിക്കാൻ സാധിക്കാത്ത് എന്തു കൊണ്ടാണെന്നും ചോദിച്ചു. എന്തു കൊണ്ടാണ് കോൺഗ്രസിലെ നേതാക്കൾ നിരാശരാകുന്നതെന്ന് ആരാഞ്ഞ അദ്ദേഹം ഈ ചോദ്യങ്ങൾ കോൺഗ്രസ് സ്വയം ചോദിച്ചില്ലെങ്കിൽ ആളുകൾ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടർന്നു കൊണ്ടിരിക്കുമെന്നും പറഞ്ഞു.