ലോസ്ആഞ്ചലസ് : ഡബ്ല്യൂ.ഡബ്ല്യൂ. ഇ (വേൾഡ് റസിലിംഗ് എന്റർടൈൻമെന്റ് ) റിംഗ് അനൗൺസറായ റെനീ യംഗിന്
കൊവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവ് ആയതായി ട്വിറ്ററിലൂടെയാണ് 34 കാരിയായ റെനീ അറിയിച്ചത്.
റെനിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഭർത്താവും റസ്‌ലിംഗ് താരവുമായ ജോൺ മോക്സിലി (ഡീൻ ആംബ്രോസ് ) ഓൾ എലൈറ്റ് റസ്‌ലിംഗ് ഈവന്റിൽ നിന്നും വിട്ടുനിന്നിരുന്നു. മോക്സിലിയ്ക്ക് വൈറസ് ബാധ ഉണ്ടോ എന്ന് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.