motorola-one-fusion-plus

കൊച്ചി: ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഈ മാസം 16-നാണ് പോപ്-അപ്പ് ക്യാമറയുള്ള ഫോണ്‍ വണ്‍ ഫ്യൂഷന്‍ പ്ലസ് ഇന്ത്യയിലവതരിപ്പിച്ചത്. മിഡ് റേഞ്ചിലേക്കുള്ള വണ്‍ ഫ്യൂഷന്‍ പ്ലസിന്റെ ആദ്യ ഓണ്‍ലൈന്‍ വില്പന ഇന്ന് ഓൺലൈനിൽ ആരംഭിച്ചു.ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രമാണ് ഫോൺ ബുക്ക് ചെയ്യാൻ സാധിക്കുന്നത്.ട്വലൈറ്റ് ബ്ലൂ, മൂണ്‍ലൈറ്റ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസിന് Rs 16,999 രൂപയാണ് വില.

ഡ്യുവല്‍ സിം മോഡല്‍ ആയ മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസില്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 2340x1080 പിക്സല്‍ റെസല്യൂഷനും എച്ച്ഡിആര്‍ 10 സപ്പോര്‍ട്ടുമുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ടോട്ടല്‍ വിഷന്‍ ഡിസ്പ്ലേയാണ് മോട്ടറോള വണ്‍ ഫ്യൂഷന്‍ പ്ലസിന്. അഡ്രിനോ 618 ജിപിയുവിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 730 പ്രോസസറാണ് മോട്ടറോള വണ്‍ ഫ്യൂഷന്‍പ്ലസിന്റെ കരുത്ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും കപ്പാസിറ്റിയുമുള്ള വണ്‍ ഫ്യൂഷന്‍പ്ലസിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാൻ സാധിക്കും.

15W ടര്‍ബോപവര്‍ ചാര്‍ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി പായ്ക്കുള്ള ഫോണിന് പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫും മോട്ടോറോള അവകാശപ്പെടുന്നു. f/2.2 അപ്പര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ ലെന്‍സിനെ ഉള്‍ക്കൊള്ളിക്കുന്ന പോപ്പ്-അപ്പ് സെല്‍ഫി ക്യാമറയാണ് വണ്‍ ഫ്യൂഷന്‍പ്ലസിന്റെ പ്രധാന ആകര്‍ഷണം.