വിശാൽ നായകനാകുന്ന പുതിയ ചിത്രമായ ചക്രയുടെ ട്രെയിലർ നാളെ മോഹൻലാൽ റിലീസ് ചെയ്യും. സൈബർ ക്രൈമിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലറായ ചക്ര തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്. മലയാളം പതിപ്പിന്റെ ട്രെയിലറാണ് മോഹൻലാൽ റിലീസ് ചെയ്യുന്നത്. തമിഴ് പതിപ്പിന്റെ ട്രെയിലർ കാർത്തിയും ആര്യയും തെലുങ്ക് പതിപ്പിന്റെ ട്രെയിലർ റാണാ ദഗ്ഗുബട്ടിയും കന്നഡ പതിപ്പിന്റെ ട്രെയിലർ യഷുമാണ് റിലീസ് ചെയ്യുന്നത്.
വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ നിർമ്മിക്കുന്ന ചക്രയുടെ സംവിധായകൻ നവാഗതനായ എം.എസ്. ആനന്ദാണ്. ശ്രദ്ധാ ശ്രീനാഥാണ് നായിക. റെജീനാ കസാൻഡ്ര മറ്റൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നു. റോബോ ഷങ്കർ, കെ.ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം: യുവൻ ഷങ്കർരാജ, കാമറ :ബാലസുബ്രഹ്മണ്യം.