പരീക്ഷാകേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകാം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽ എൽ. ബി പരീക്ഷകൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർത്ഥികൾ മാത്രം സ്റ്റുഡന്റ്സ്‌പോർട്ടലിൽ 26 വൈകിട്ട് മൂന്നു മണി വരെ ഓപ്ഷൻ രജിസ്ട്രഷേൻ ചെയ്യാം. പ്രസ്തുത വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് പ്രിൻസിപ്പൽ മുഖേന ഇ – മെയിലിൽ ലഭ്യമാക്കും. വിശദവിവരങ്ങൾക്ക് 9495832324.
പരീക്ഷാ സമയമാറ്റം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി.കോം എൽ എൽ.ബി / ബി.ബി.എ എൽ എൽ.ബി പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും വെള്ളിയാഴ്ചകളിൽ 2 മുതൽ 5 മണി വരെയും ആയി പുനഃക്രമീകരിച്ചു.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബി. എസ് സി ബോട്ടണി ബയോടെക്‌നോളജി, ബി. എസ് സി. ബയോടെക്‌നോളജി മൾട്ടി മേജർ ഡിഗ്രികോഴ്സുകളുടെ 30 ന് നടത്താനിരുന്ന പ്രാക്ടിക്കൽ ജൂലായ് 6ലേക്ക് മാറ്റി.
മാറ്റിവച്ച നാലാം സെമസ്റ്റർ സി. ബി. സി. എസ്. എസ്. (കരിയർ റിലേറ്റഡ് ) പരീക്ഷകൾ ജൂലായ് 1 മുതൽ പുനരാരംഭിക്കും.
പ്രോജക്ട് വൈവ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ (എഫ്.ഡി.പി) – (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻസ് സപ്ലിമെന്ററി, 2013 അഡ്മിഷൻമേഴ്സി ചാൻസ് ) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് വൈവ 29 മുതൽ അതത്‌കോളേജുകളിൽ നടത്തും.
ഓൺലൈൻ രജിസ്ട്രഷേൻ
യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം, എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം ) ഡിഗ്രി റഗുലർ പരീക്ഷ, നാലാം സെമസ്റ്റർ ബി.ടെക് (2018 സ്‌കീം ) ഡിഗ്രി പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രഷേൻ ആരംഭിച്ചു.
പരീക്ഷാഫലം
എം.എസ് സി സുവോളജി (പ്യുവർ & അപ്ലൈഡ് ) 2017 2019 ബാച്ച് (സി. എസ്. എസ്. ) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.ബി.എ 2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻസ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ . സൂക്ഷ്മ പരിശോധ നയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലായ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.