കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുന്നതിൽ മൊബൈൽ ഫോൺ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും മുതിർന്നവരും വിചാരിച്ചാൽ മാത്രമെ കുട്ടികളുടെ ഫോൺ അഡിക്ഷന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. ഇന്റർനെറ്റ് പൂർണ്ണമായും ഒഴിവാക്കുന്നതിനു പകരം അവയെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കണം.
മൂന്ന് വയസ്സു വരെയുള്ള കുട്ടികളിൽ നിന്നും മൊബൈൽ ഫോൺ പൂർണ്ണമായും ഒഴിവാക്കുക.
മുതിർന്ന കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ക്രിത്യമായൊരു സമയ പരിധി നിശ്ചയിക്കുക.
കുട്ടികൾ എടുക്കാൻ പാകത്തിന് മൊബൈൽ ഫോണും, മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും സൂക്ഷിക്കരുത്.
ഇന്രർനെറ്റിന്രെ ദൂഷ്യ വശങ്ങളെ പറ്രി കുട്ടികളിൽ അവബോധം സൃഷ്ടിക്കുക.
കുട്ടികളെ സ്വകാര്യമായി മൊബൈൽ ഉപയോഗിക്കാൻ അനുവദിക്കരുത്.
ഡിജിറ്രൽ കാര്യങ്ങൾക്ക് വിനിയോഗിക്കുന്ന സമയം കായിക വ്യായാമങ്ങൾക്ക് പ്രയോജനപ്പെടുത്തുക
കൗൺസിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനുള്ള കുട്ടികളെ മോചിപ്പിക്കാൻ സഹായിക്കും
മൊബൈൽ ഫോണിന്രെ അമിതമായ ഉപയോഗം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്രിക്ക് കാരണമാകും.
വീഡിയോ ഗേമുകളുടെ അമിതമായ ഉപയോഗം പല കുട്ടികളിലും അക്രമ വാസന വളർത്തുന്നതിന് കാരണമാകാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.