ന്യൂഡല്‍ഹി:വന്ദേഭാരത് മിഷനില്‍ കേരളത്തിനായി പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം ലോകത്തെവിടെയെങ്കിലുംഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ മാത്രമാണോ രോഗവാഹകര്‍ ? നാട്ടിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ട്രൂനാറ്റ് പരിശോധനയെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ട്രൂനാറ്റ് ഉപ്പേരിയും അച്ചാറും പോലെ കൊടുത്തു വിടാന്‍ സാധിക്കില്ലെന്ന് വി.മുരളീധരന്‍ പരിഹസിച്ചു.ട്രൂനാറ്റ് പരിശോധന മറ്റ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചിന്തിച്ചോയെന്നും തിരിച്ചെത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണോയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.