cm


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ പേർ 84 വിദേശത്തുനിന്നും 33 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ആറ് പേർക്കാണ്. അതേസമയം 53 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്തെ ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണം നൂറിന് മുകളിൽ രേഖപ്പെടുത്തുന്നത്.

പാലക്കാടു 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം13, എറണാകുളം 10, തൃശൂർ 10, കണ്ണൂർ ഒൻപത്, കോഴിക്കോട് ഏഴ്, മലപ്പുറം ആറ്, കാസർകോട് നാല്, ഇടുക്കി മൂന്ന്, തിരുവനന്തപുരം, കോട്ടയം, വയനാട്, എന്നീ ജില്ലകളിൽ രണ്ട് വീതം. ഇങ്ങനെയാണ് ഇന്ന് കൊവിഡ് ബാധിച്ചവരുടെ കണക്ക്. സംസ്ഥാനത്തെ കൊവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയിട്ടുണ്ട്.

ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയിട്ടുണ്ട്. നിലവിൽ 1761 പേരാണ് കൊവിഡ് ചികിത്സയിലിരിക്കുന്നത്. 159616 പേർ നീരീക്ഷണത്തിലുണ്ട്. ഇതിൽ 2349 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 4182 സാംപിളുകളുടെ പരിശോധനാഫലം കിട്ടാനുണ്ട്.