fair-and-lovely

ബംഗളൂരൂ: 'ഫെയര്‍ ആന്റ് ലവ്ലി' ഉത്പന്നങ്ങളുടെ പേരിലെ 'ഫെയര്‍' എടുത്തുമാറ്റാൻ യൂണിലിവര്‍ കമ്പനി.ചര്‍മ്മത്തിന്റെ നിറം വർധിപ്പിക്കാനായി യൂണിലിവറിന്റെ കോസ്മെറ്റിക് പുറത്തിറക്കിയ ഉത്പന്നങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം.യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളൂ.നിറം വര്‍ധിപ്പിക്കാനായി യൂണിലിവര്‍ വിപണിയില്‍ എത്തിച്ച സ്‌കിന്‍ ക്രീം ഉത്പന്നമാണ് 'ഫെയര്‍ ആന്റ് ലവ്ലി'.ഏറെ കാലമായി ഇത്തരം ഉത്പന്നങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പും 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാബെയിൻ സമൂഹമാദ്ധ്യമങ്ങളിൽ ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കുകയായിരുന്നു. ഈ

സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.ദക്ഷിണ ഏഷ്യയില്‍ 'ഫെയര്‍ ആന്റ് ലവ്ലി'

ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാർ നിരവധിയാണ്.