mohanlal

കൊ​ച്ചി: നിയമവിരുദ്ധമായി ആ​ന​ക്കൊമ്പുകൾ കൈ​വ​ശം വ​ച്ച കേ​സി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നെ​തി​രെ​യു​ള്ള പ്രോ​സി​ക്യു​ഷ​ൻ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നറിയിച്ച് സംസ്ഥാന സ​ർ​ക്കാ​ർ. പെരുമ്പാവൂർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ഇക്കാര്യത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കോ​ട​നാ​ട് റേ​ഞ്ചി​ലെ മേ​യ്ക്ക​പ്പാ​ല സ്റ്റേ​ഷ​നി​ലായി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ളാ​ണു പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി തേ​ടി​യി​ട്ടു​ള്ള​ത്. കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ടു സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. കേ​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല​ന്നാ​ണു സ​ർ​ക്കാ​ർ അ​പേ​ക്ഷ​യി​ൽവ്യക്തമാക്കിയിരിക്കുന്നത്.

കേ​സ് പി​ൻ​വ​ലി​ക്കു​വാ​നാ​യി നടൻ മോ​ഹ​ൻ​ലാ​ൽ നേ​ര​ത്തെ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​രു​ന്നു. 2016 ജ​നു​വ​രി 31-നും, 2019 ​സെ​പ്റ്റം​ബ​ർ 20-നു​മാ​യി ര​ണ്ട് അ​പേ​ക്ഷ​ക​ളാ​ണ് ന​ൽ​കി​യ​ത്. 2019 ഓ​ഗ​സ്റ്റി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും കേ​സ് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു.

ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. 2012 ജൂ​ണി​ൽ ആ​ദാ​യ​നി​കു​തി വി​ഭാ​ഗം മോ​ഹ​ൻ​ലാ​ലി​ന്‍റെ എറണാകുളം തേ​വ​ര​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​യി​രു​ന്നു ആ​ന​ക്കൊ​മ്പുകൾ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും വ​നം വ​കു​പ്പ് തൊ​ണ്ടി​മു​ത​ൽ ക​ണ്ടെ​ത്തി​യിരുന്നില്ല.